ബഹുമാനമില്ലാതെ ‘നീ’, ‘നിങ്ങള്‍’ എന്ന് മറ്റുള്ളവരെ അഭിസംബോധന ചെയ്യുന്നത് ഇഷ്ടമല്ല; ജയ ബച്ചന്‍

പരസ്പര ബന്ധങ്ങളിലെ തങ്ങളുടെ കാഴ്ച്ചപ്പാടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് ജയ ബച്ചനും മകള്‍ ശ്വേത ബച്ചനും. ശ്വേതയുടെ മകളായ നവ്യ നവേലി നന്ദയുടെ വീഡിയോ പോഡ്കാസ്റ്റ് ചാനലിലൂടെയാണ് ഇരുവരുടെയും പ്രതികരണം. എന്താണ് റെഡ് ഫ്‌ലാഗ് (റിലേഷന്‍ഷിപ്പിലെ മോശം പെരുമാറ്റം) കൊണ്ട് സൂചിപ്പിക്കുന്നതെന്നതിനെ കുറിച്ച് ജയ ബച്ചനും ശ്വേതയും സംസാരിച്ചത്.

ബന്ധങ്ങള്‍ക്കിടയിലെ മോശം പെരുമാറ്റങ്ങള്‍ തനിക്ക് ആശങ്കയുണ്ടാക്കുന്നതെന്നാണ് ജയ അഭിപ്രായപ്പെടുന്നത്. ആളുകള്‍ ബഹുമാനമില്ലാതെ ‘നീ’, ‘നിങ്ങള്‍’ എന്ന് മറ്റുള്ളവരെ അഭിസംബോധന ചെയ്യുന്നത് ഇഷ്ടമല്ല. അമിതാഭ് ബച്ചനെ ഒരിക്കല്‍ പോലും അങ്ങനെ വിളിച്ചിട്ടില്ല. ആത്മാഭിമാനത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. ആത്മസ്‌നേഹമാണ് എപ്പോഴും വേണ്ടത്. സ്വന്തം ശരീരത്തെയും മനസിനെയും ബഹുമാനിക്കണം. ആത്മാഭിമാനമുണ്ടങ്കിലേ, മറ്റുള്ളവരെ ബഹുമാനിക്കാനും കഴിയുകയുള്ളു, ജയ പറഞ്ഞു.

മോശം പെരുമാറ്റങ്ങളിലൊന്നായി ശ്വേത ബച്ചന്‍ ചൂണ്ടിക്കാട്ടിയതും ബഹുമാനമില്ലായ്മ തന്നെയാണ്. ഫിസിക്കല്‍, വെര്‍ബല്‍ ആക്രമണങ്ങളെ ഒരുപോലെ അംഗീകരിക്കാനാകുന്നതല്ല. കൂടാതെ, ഒരു പങ്കാളിക്ക് തനിക്കിഷ്ടപ്പെടാത്തതെന്തെങ്കിലും പ്രകടിപ്പിക്കുമ്പോള്‍ അവര്‍ക്ക് പരിഗണന കാണിക്കേണ്ടതും സ്‌പേസ് കൊടുക്കേണ്ടതും പ്രാധാനമാണ്. മാത്രമല്ല ഒരിക്കല്‍ ക്ഷമ പറഞ്ഞാല്‍ അതിന്റെ പേരില്‍ വീണ്ടും തര്‍ക്കിക്കുന്നതും മോശമായ പെരുമാറ്റങ്ങളിലൊന്നായി ശ്വേത അഭിപ്രായപ്പെട്ടു.

Top