‘ഉവ്വ ഉവ്വ’; ട്രോളന്മാര്‍ വെറുതെ വിടാതെ പ്രിയ വാര്യരുടെ തെലുങ്ക് പരസ്യം

രു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന പ്രിയ വാര്യരുടെ തെലുങ്ക് പരസ്യത്തിന് ഡിസ്‌ലൈക്കടിച്ച് പ്രേക്ഷകര്‍. തെലുങ്കിലെ യുവതാരവും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിക്കൊപ്പമാണ് പ്രിയ പ്രത്യക്ഷപ്പെട്ടത്. സൗത്ത് ഇന്ത്യന്‍ ഷോപ്പിംഗ് മാളിന്റെ ഈ പരസ്യം പുറത്തിറങ്ങിയതോടെ പരിഹസിച്ച് ട്രോളും ഇറങ്ങുന്നുണ്ട്.

https://youtu.be/7yq7TQ2Jk7o

പരസ്യം പുറത്തിറങ്ങി രണ്ടു ദിവസങ്ങള്‍ മാത്രം പിന്നിട്ടിരിക്കുമ്പോഴാണ് പരസ്യത്തിനുനേരെ ഡിസ്‌ലൈക്കുകള്‍ നിറയുന്നത്. നൂറ് ലൈക്കുകള്‍ നേടുന്നതിന് മുമ്പേ പരസ്യം ആയിരത്തോളം ഡിസ്‌ലൈക്കുകള്‍ നേടുക്കഴിഞ്ഞു.

Top