ദുരഭിമാനക്കൊല; മിശ്ര വിവാഹിതരായ ദമ്പതികളെ സഹോദരന്‍ വെട്ടിക്കൊന്നു

തഞ്ചാവൂര്‍: മിശ്രവിവാഹിതരായ ദമ്പതികളെ വധുവിന്റെ സഹോദരന്‍ വെട്ടിക്കൊന്നു. തമിഴ്‌നാട് കുംഭകോണത്താണ് സംഭവം. വിരുന്നിന് എന്ന പേരില്‍ വീട്ടില്‍ വിളിച്ചു വരുത്തിയാണ് ഇരുവരേയും വെട്ടിക്കൊന്നത്.

ശരണ്യ(24), വി മോഹന്‍(31) എന്നിവരാണ് കൊല്ലപ്പെട്ടത്. അഞ്ച് മാസം മുന്‍പാണ് ശരണ്യയും മോഹനും ഇഷ്ടത്തിലാവുന്നത്. എന്നാല്‍ തന്റെ ഭാര്യാ സഹോദരനെ കൊണ്ട് ശരണ്യയെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു ശരണ്യയുടെ സഹോദരന്.

എന്നാല്‍ കഴിഞ്ഞ ആഴ്ച ശരണ്യയും മോഹനും ചെന്നൈയില്‍ വെച്ച് വിവാഹിതരായി. ഫോണിലൂടെ വിവാഹ വിവരം കുടുംബത്തെ ശരണ്യ അറിയിച്ചു. ഈ സമയം വിവാഹ സത്കാരം ഒരുക്കാം എന്ന് പറഞ്ഞാണ് ഇരുവരേയും വീട്ടുകാര്‍ വിളിച്ചുവരുത്തി.

തിങ്കളാഴ്ച വീട്ടിലെത്തിയ ശരണ്യയും മോഹനും ഉച്ചഭക്ഷണം കഴിച്ചു. ഇവര്‍ ചെന്നൈയിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങുന്നതിന് ഇടയില്‍ ശരണ്യയുടെ സഹോദരന്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Top