ആറ് മാസക്കാലമുള്ള തന്റെ ഓര്‍മകളെ ഇല്ലാതാക്കിയ അപകടത്തെക്കുറിച്ച് ദിഷ പട്ടാണി

ബോളിവുഡ് താരനിരയിലെ പ്രധാനിയാണ് ദിഷ പട്ടാണി. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നടന്ന അപകടത്തിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് താരം തുറന്ന് പറയുന്നു. ഫിറ്റ്ന്സ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ശ്രദ്ധാലുവായ താരം ജിംനാസ്റ്റിക്സിലും മികവ് തെളിയിച്ചിട്ടുണ്ട്. ഇതിനിടെയുണ്ടായ അപകടത്തെക്കുറിച്ചാണ് താരം പറയുന്നത്.

6 മാസക്കാലമുള്ള തന്റെ ഓര്‍മ തന്നെ ഇല്ലാതാക്കിയതായിരുന്നു അപകടം. പരിശീലനത്തിനിടയിലായിരുന്നു അപകടം. കോണ്‍ക്രീറ്റ് തറയില്‍ തലയിടിച്ചായിരുന്നു ദിഷ വീണത്. 6 മാസത്തോളം ഓര്‍മ്മ പോലും ഇല്ലാതെയായിരുന്നു കഴിഞ്ഞതെന്നും താരം പറയുന്നു. 3 വര്‍ഷം മുന്‍പായിരുന്നു ജിംനാസ്റ്റിക്സ് ചെയ്ത് തുടങ്ങിയത്. ചെറുപ്പത്തില്‍ തന്നെ പഠിച്ചാല്‍ വളരെ നല്ലതാണ്. 20 വയസ്സിന് ശേഷം നമ്മുടെ ശരീരപ്രകൃതം തന്നെ മാറിപ്പോവുമെന്നും താരം പറയുന്നു. ഷൂട്ടിംഗ് ഇല്ലാത്തപ്പോഴുള്ള പ്രധാന വിനോദം ഇതാണ്. സല്‍മാന്‍ ചിത്രമായ ഭാരതില്‍ അമ്പരപ്പിക്കുന്ന ജിംനാസ്റ്റിക്സ് പ്രകടനവുമായാണ് താരമെത്തിയത്. അതിനിടയിലും ദിഷയ്ക്ക് പരിക്കേറ്റിരുന്നു. പരിക്കിന് ശേഷവും താരം ഡാന്‍സ് ചെയ്തിരുന്നു.

Top