ഇനിയുള്ള യാത്ര റേഞ്ച് റോവറില്‍; ആഡംബര കാര്‍ സ്വന്തമാക്കി ബോളിവുഡ് താരം ദിഷ

റേഞ്ച് റോവര്‍ വാഹനങ്ങള്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെ ഇഷ്ടവാഹനങ്ങളാണ്. ഇപ്പോഴിതാ രണ്ടു കോടി രൂപയുടെ ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ദിഷ പടാനി. റേഞ്ച് റോവര്‍ സ്‌പോര്‍ട് എച്ച്എസ്ഇയുടെ പെട്രോള്‍ പതിപ്പ് സ്വന്തമാക്കിയ വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

നാലരപ്പതിറ്റാണ്ടോളമായി ലാന്‍ഡ് റോവര്‍ നിരയിലെ സാന്നിധ്യമായ റേഞ്ച് റോവര്‍ ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എസ്യുവികളിലൊന്നാണ്. ആഡംബരവും സുരക്ഷയും ഒരുപോലെയുള്ളതാണ് ഈ വാഹനത്തിന്റെ പ്രത്യേകത. പൂര്‍ണമായും ഇറക്കുമതിയിലൂടെ വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളിലാണ് ഈ വാഹനം വിപണിയിലെത്തുന്നത്.

എം.എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറിയിലൂടെയാണ് ദിഷ ബോളിവുഡിലെ താരമാകുന്നത്. സഞ്ജയ് ദത്ത്, കത്രീന കൈഫ്, ഷാരൂഖ് ഖാന്‍, ശില്‍പ്പഷെട്ടി, ആലിയ ഭട്ട്, സല്‍മാന്‍ ഖാന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം റേഞ്ച് റോവര്‍ നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.

Top