Disha Patani to play MS Dhoni’s former lady love in biopic

ഇന്ത്യന്‍ ക്രിക്കറ്റര്‍മഹേന്ദ്ര സിംഗ് ധോണിയുടെ കാമുകിയായി അഭിനയിക്കാന്‍ തെലുങ്ക് നടി ദിഷ പട്ടാണി റാഞ്ചിയിലെത്തി. ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയിലാണ് ദിഷ വേഷമിടുന്നത് .

ബോളിവുഡ് നടന്‍ ടൈഗര്‍ ഷെറോഫിന്റെ കാമുകി കൂടിയാണ് ദിഷ പട്ടാണി. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ധോണിയുടെ ചിത്രം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നായകന്‍ സുഷാന്ത് സിംഗിന് പറ്റിയ ജോടിയാണ് ദിഷയെന്ന് നീരജ് പാണ്ഡെ പറഞ്ഞു.

അതേസമയം യഥാര്‍ഥ ജീവിതത്തില്‍ ആരായിരുന്നു ധോണിയുടെ കാമുകിയെന്നത് വ്യക്തമല്ല. ധോണിയുടെ പേരുമായി ചേര്‍ത്ത് പല നടിമാരുടെയും പേരുകള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും അതെല്ലാം ഗോസിപ്പായി അവസാനിക്കുകയായിരുന്നു.

എം .എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമയില്‍ധോണിയുടെ ഭാര്യയായി വേഷമിടുന്നത് കിയാര അദ്വാനിയാണ്. പിതാവ് പാന്‍ സിംഗിന്റെവേഷം അനുപം ഖേറും കൈകാര്യം ചെയ്യുന്നു.

ജോണ്‍ എബ്രഹാം, രാംചരണ്‍, വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍ എന്നിവരും സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്. സെപ്തംബറില്‍ ചിത്രംറിലീസ് ചെയ്യും.

Top