പന്തളം രാജകുടുംബാംഗമാണെന്ന വ്യാജേന തട്ടിപ്പ്; രണ്ട് പേര്‍ അറസ്റ്റില്‍

ന്തളം രാജകുടുംബാംഗമാണെന്ന പേരില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. പന്തളം സ്വദേശി സന്തോഷ്, ഏരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

26 കോടി രൂപയുടെ സോഫ്റ്റ്വെയര്‍ സോഴ്സ് കോഡ് 15000 രൂപയ്ക്ക് അഡ്വാന്‍സ് മാത്രം നല്‍കി തട്ടിയെടുത്തുവെന്നാണ് കേസ്. പന്തളം രാജകുടുംബാംഗമാണെന്നും കുവൈറ്റില്‍ യുഎസ് ആര്‍മിക്ക് എക്വിപ്മെന്റ്സ് വിതരണം ചെയ്യുന്ന വ്യക്തിയാണെന്നും സ്വയം പരിജയപ്പെടുത്തിക്കൊണ്ടായിരുന്നു തട്ടിപ്പ്.

നീലഗിരിയില്‍ 2500 ഏക്കര്‍ ഡിജിറ്റല്‍ രീതിയില്‍ കൃഷി നടത്തുകയാണെന്നും കടവന്ത്രയിലെ സ്വകാര്യ സ്ഥാപന ഉടമയെ വിശ്വസിപ്പിച്ചാണ് 26 കോടി വരുന്ന സോഴ്സ് കോഡ് 15,000 രൂപ മാത്രം അഡ്വാന്‍സ് നല്‍കി കൈവശപ്പെടുത്തിയത്.

കുവൈറ്റില്‍ വ്യവസായിയായ ഒറീസ സ്വദേശി അജിത് മഹാപത്രയെ നീലഗിരിയില്‍ പന്തളം രാജകുടുംബത്തിനവകാശപ്പെട്ട 2500 ഏക്കര്‍ സ്ഥലം വാങ്ങി കൃഷി ചെയ്യാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ആറ് കോടി രൂപ തട്ടിയെടുത്ത കേസില്‍ സന്തോഷും, ഗോപകുമാറും കീഴടങ്ങാനിരിക്കെയാണ് ഇവര്‍ അറസ്റ്റിലാകുന്നത്.

 

Top