ഇന്ധനവില വര്‍ധനയ്ക്ക് കാരണം അമേരിക്കയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

dharmendra pradhan

ഭുവനേശ്വര്‍: ഇന്ധനവില വര്‍ധനയ്ക്ക് കാരണം അമേരിക്കയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുന്നതില്‍ കേന്ദ്രത്തിന് ഉത്കണ്ഠയുണ്ടായെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

യുഎസിന്റെ ഒറ്റതിരിഞ്ഞ നയങ്ങള്‍ കാരണം ലോകത്താകമാനം ഡോളറിനെതിരെ കറന്‍സികളുടെ മൂല്യം ഇടിയുകയാണ്.അത് കൊണ്ടാണ് രൂപയ്ക്കും വിലത്തകര്‍ച്ചയുണ്ടായത്. അസാധാരണമാം വിധം എണ്ണ വില ഉയരുകയാണ്. എണ്ണ വില വര്‍ധന, രൂപയുടെ വിലയിടിവ് എന്നീ രണ്ടു കാര്യങ്ങള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പുറത്ത് നിന്ന് ബാധിക്കുന്ന ഘടകങ്ങളാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. ഇന്ന് കേരളത്തില്‍ മാത്രം പെട്രോള്‍ വില 82 രൂപ കടന്നിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 82.04 രൂപയും, ഡീസലിന് 75.53 രൂപയുമായി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് വില വര്‍ധിച്ചിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ കൂടി 812.50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കള്‍ക്കുള്ള സിലിണ്ടറിന് 47 രൂപ വര്‍ധിച്ച് 1410.50 രൂപയായി.

Top