ബജറ്റിൻ മേലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമാകും; നിയമസഭാ സമ്മേളനം ഇന്ന് ചേരും

നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയസഭയില്‍ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷം വ്യാഴാഴ്ചയാണ് ധനമന്ത്രി മറുപടി നല്‍കുക.

കേന്ദ്ര അവഗണനക്കെതിരെയുള്ള സര്‍ക്കാരിന്റെ ദില്ലി പ്രക്ഷോഭത്തില്‍ നിന്ന് വിട്ടുനിന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനം സഭയില്‍ ഉണ്ടാകുമെന്നാണ് സൂചന.

Top