സിഎസ്‌കെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം ; ധോണിക്ക് പകരക്കാരന്‍ ആര്

പില്‍ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ, സിഎസ്‌കെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുകയാണ്. ഈ സീസണോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐപിഎല്‍ അവസാനിപ്പിക്കുമെന്ന് കരുതുന്നവര്‍ ചെറുതല്ല. കഴിഞ്ഞ രണ്ട് സീസണുകളിലും വിഷയം ഉയര്‍ന്നുവെങ്കിലും 42 കാരനായ ധോണി തന്നെ ടീമിനെ നയിക്കുന്നത് നമ്മള്‍ കണ്ടതാണ്.

”നോക്കൂ, ആഭ്യന്തര ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ശ്രീനിവാസന്‍ ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തെക്കുറിച്ച് നമ്മള്‍ സംസാരിക്കേണ്ടതില്ല. അതില്‍ തീരുമാനമെടുക്കാന്‍ കോച്ചിനും ക്യാപ്റ്റനും വിടാം. അവര്‍ തീരുമാനിച്ച് വിവരം എന്നെ അറിയിക്കട്ടെ, എന്നിട്ട് ഞാന്‍ അത് നിങ്ങളെ എല്ലാവരെയും അറിയിക്കാം”-സിഎസ്‌കെ സിഇഒ വിശ്വനാഥന്‍ എസ് ബദരീനാഥിനോട് പറഞ്ഞു.

ഏതാനും സീസണുകള്‍ക്ക് മുമ്പ്, സൂപ്പര്‍ കിംഗ്സ് രവീന്ദ്ര ജഡേജയ്ക്ക് ടീമിന്റെ ബാറ്റണ്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും ഓള്‍ റൗണ്ടര്‍ക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. ഇത് തീരുമാനത്തില്‍ നിന്ന് യു-ടേണ്‍ എടുക്കാന്‍ ഫ്രാഞ്ചൈസിയെ പ്രേരിപ്പിച്ചു. എന്തായാലും ക്യാപ്റ്റനെ തിടുക്കത്തില്‍ തീരുമാനിക്കേണ്ടെന്നാണ് ടീമിന്റെ നിലപാട്.

Top