പി.സി ജോര്‍ജുമായി ചര്‍ച്ച നടത്തി; കെ സുരേന്ദ്രന്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിസി ജോര്‍ജുമായി ചര്‍ച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുന്നണി പ്രവേശത്തില്‍ ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കിഫ്ബിക്കെതിരെ കേസെടുത്ത ഇഡി തീരുമാനത്തെ സുരേന്ദ്രന്‍ സ്വാഗതം ചെയ്തു. കുറഞ്ഞ പലിശയ്ക്ക് ലഭിക്കേണ്ട വായ്പ കൂടുതല്‍ പലിശയ്‌ക്കെടുക്കുകയാണെന്നും ഇത് മുന്‍കൂട്ടികണ്ടാണ് സിഎജി റിപ്പോര്‍ട്ട് ഐസക്ക് ചോര്‍ത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പദ്ധതി നടപ്പിലെ അഴിമതിയില്‍ രണ്ടാം തവണയാണ് കേന്ദ്ര ഏജന്‍സികള്‍ കേസെടുക്കുന്നതെന്ന് പറഞ്ഞ സുരേന്ദ്രന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളില്‍ നിയമലംഘനം നടക്കുന്നതായി ആരോപിച്ചു. ജനങ്ങളെ ഈട് നിര്‍ത്തി വായ്പകളെടുക്കുകയാണെന്നു കൊള്ളയ്ക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഹരിശ്ചന്ദ്രന്‍ ചമയുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ആഴക്കടല്‍ മത്സ്യ ബന്ധനത്തിലും മേഴ്‌സിക്കുട്ടിയമ്മയും മുഖ്യമന്ത്രിയും കളവ് പറയുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്‍പ്പെടെ തട്ടിപ്പ് സംഘം വിലസുകയാണെന്നും എല്‍ഡിഎഫിന്റെ അഴിമതി ചോദ്യം ചെയ്യാന്‍ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

 

 

Top