ചെന്നൈയിൽ ആദിവാസികളോട് തീയറ്ററില്‍ വിവേചനം; അപലപിച്ച് വിജയ് സേതുപതി

മധുരെ: ചെന്നൈയില്‍ പത്ത് തല എന്ന സിനിമ കാണാന്‍ എത്തിയ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ തീയറ്ററില്‍ കയറാന്‍ സമ്മതിക്കാത്ത നടപടിക്കെതിരെ നടന്‍ വിജയ് സേതുപതി രംഗത്ത്. ടിക്കറ്റ് എടുത്തിട്ടും ചെന്നൈയിലെ രോഹിണി തീയറ്ററിലാണ് ആദിവാസി കുടുംബത്തിനെ തീയറ്ററില്‍ കയറ്റാതിരുന്നത്. ഇത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തെ അപലപിച്ചാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എത്തിയത്.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതം സംബന്ധിച്ച് മധുരെയില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി. തുടര്‍ന്ന് രോഹിണി തീയറ്റരില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതികരിച്ച വിജയ് സേതുപതി. “ഇത്തരത്തിലുള്ള വിവേചനം ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാ മനുഷ്യർക്കും ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്. മറ്റൊരു മനുഷ്യനെ അടിച്ചമർത്തുന്നവർക്കെതിരെ നമ്മൾ പ്രതികരിക്കണം” വിജയ് സേതുപതി പറഞ്ഞു.

Top