ലോക്ക്ഡൗണ്‍പ്രതിസന്ധിയില്‍ തളരാതെ; ലവിന്റെ ട്രെയിലര്‍ പുറത്ത്

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ലവ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. രജീഷ വിജയനും ഷൈന്‍ ടോം ചാക്കോയുമാണ് ‘ലവ്വിലെ’ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഖാലിദ് റഹ്മാന്‍ ചിത്രം. മമ്മൂട്ടി നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ഉണ്ടക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധായകന്‍നം ചെയ്യുന്ന ചിത്രമാണ് ലവ്.

ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ ഷൂട്ടിംഗ് ആരംഭിച്ച് പൂര്‍ത്തിയാക്കിയ ആദ്യ മലയാള സിനിമയാണ് ലവ്. ജൂണ്‍ 22ന് ആരംഭിച്ച ചിത്രീകരണം ജൂലായ് 15ന് പൂര്‍ത്തിയാവുകയായിരുന്നു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സിനിമകള്‍ ഷൂട്ട് ചെയ്യരുതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍, അതെല്ലാം തള്ളിയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

.

Top