ഐഫോണ്‍ 12ന് വിലക്കിഴിവ് പ്രഖ്യാപിച്ചു

ഫോണ്‍ 12ന് വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ച് ഫ്‌ലിപ്പ്കാര്‍ട്ട്. ഐഫോണ്‍ 12ന്റെ മൂന്ന് സ്റ്റോറേജ് വേരിയന്റുകള്‍ക്കും വിലക്കിഴിവ് ലഭിക്കും. ആപ്പിള്‍ ഐഫോണ്‍ 12ന്റെ 64 ജിബി, 128 ജിബി, 256 ജിബി വേരിയന്റുകള്‍ക്കാണ് വിലക്കിഴിവ് ലഭിക്കുന്നത്. ഏകദേശം 13,000 രൂപ കിഴിവ് ലഭിക്കുമെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് വ്യക്തമാക്കി. ഇത് കൂടാതെ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഐഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ കിഴിവ് ലഭിക്കും. നാളെ പുതിയ ഐഫോണ്‍ ലോഞ്ച് ചെയ്യാനിരിക്കെ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഓഫര്‍ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം തന്നെയാണ് നല്‍കുന്നത്.

ആപ്പിള്‍ ഐഫോണ്‍ 12ന്റെ 64 ജിബി സ്റ്റോറേജ് മോഡലിന് 16 ശതമാനം വിലക്കിഴിവാണ് ഫ്‌ലിപ്പ്കാര്‍ട്ട് നല്‍കുന്നത്. നേരത്തെ ഈ മോഡലിന്റെ വില 79,900 രൂപയായിരുന്നു. ഇപ്പോഴിത് 66,999 രൂപയ്ക്ക് ലഭ്യമാണ്. ആപ്പിള്‍ ഐഫോണ്‍ 12ന്റെ 128 ജിബി സ്റ്റോറേജ് മോഡല്‍ ഇപ്പോള്‍ 15 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. നേരത്തെ 84,900 രൂപ വിലയുണ്ടായിരുന്ന ഈ മോഡലിന് ഇപ്പോള്‍ 71,999 രൂപയാണ് നല്‍കേണ്ടി വരിക. ഐഫോണ്‍ 12 256 ജിബി സ്റ്റോറേജ് മോഡലിന് 13 ശതമാനം വിലക്കിഴിവാണ് ലഭിക്കുന്നത്. 94,900 രൂപ വിലയുണ്ടായിരുന്ന ഈ ഡിവൈസ് ഇപ്പോള്‍ 81,999 രൂപയ്ക്ക് ലഭ്യമാണ്.

ഫ്‌ലിപ്പ്കാര്‍ട്ട് ആപ്പിള്‍ ഐഫോണ്‍ 12ന് വിലക്കിഴിവ് നല്‍കുന്നതിന് പുറമേ ഡിവൈസ് വാങ്ങുന്നവര്‍ക്ക് വിലക്കിഴിവുകളും നല്‍കുന്നുണ്ട്. ഫ്‌ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 5% അണ്‍ലിമിറ്റഡ് ക്യാഷ്ബാക്കാണ് ലഭിക്കുന്നത്. ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ കാര്‍ഡുകള്‍, മൊബിക്വിക് എന്നിവ നല്‍കുന്ന അമെക്‌സ് നെറ്റ്വര്‍ക്ക് കാര്‍ഡില്‍ ആദ്യ ഇടപാടായി ഫോണ്‍ വാങ്ങിയാല്‍ 20% കിഴിവ് ലഭിക്കും. അധികമായി 12901 രൂപ കിഴിവും ലഭിക്കും.

 

 

Top