രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇളവ്; ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

vaccinenews

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. നെഗറ്റീവ് ഫലം നിര്‍ബന്ധമായിരുന്ന എല്ലാ കാര്യങ്ങള്‍ക്കും ഇനി മുതല്‍ രണ്ട് ഡോസ് വാകീസിനേഷന്റെ സര്‍ട്ടിഫിക്കറ്റ് മതിയാകും. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇളവു ലഭിക്കും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ വരുന്നവര്‍ക്കും ഈ ഇളവ് ബാധകമായിരിക്കും. അതേസമയം രോഗലക്ഷണമുളളവര്‍ക്ക് ഇളവുണ്ടാകില്ല . ഇവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവാണ് പ്രാബല്യത്തില്‍ വന്നത്.

 

Top