സാംസങ്ങ് ഡെയ്‌സ് സെയില്‍ ആരംഭിച്ചു; നോട്ട് 20, 15000 രൂപ കിഴിവില്‍ വാങ്ങാന്‍ അവസരം

സാംസങ്ങിന്റെ പ്രീമിയം ഫോണായ നോട്ട് 20 ക്ക് വമ്പന്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
ഇന്ന് മുതല്‍ അടുത്ത ബുധനാഴ്ച വരെ നീളുന്ന ‘സാംസങ്ങ് ഡേയ്‌സ്’ എന്ന സെയിലില്‍ കമ്പനിയുടെ നിരവധി ഫ്‌ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് വലിയ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. 77,999 രൂപക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത നോട്ട് 20, 68,999 രൂപക്കാണ് സെപ്തംബര്‍ 23 വരെ ഈ ഓഫറിലൂടെ വാങ്ങാനാകും.

ഉപഭോക്താക്കള്‍ക്ക് 9,000 രൂപയുടെ ഡിസ്‌കൗണ്ടാണ് ഇതിലൂടെ ലഭ്യമാകുന്നത്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കാര്‍ഡുള്ളവര്‍ക്ക് 6000 രൂപയുടെ അഡീഷണല്‍ കാഷ്ബാക്കും ലഭിക്കുന്നതാണ്. ഫലത്തില്‍ 15000 രൂപ കിഴിവ് കഴിച്ച് നോട്ട് 20 സ്വന്തമാക്കാന്‍ 62,999 രൂപ മാത്രം നല്‍കിയാല്‍ മതി. സാംസങ് ഡോട്ട് കോം വെബ് സൈറ്റിലും അവരുടെ ഔദ്യോഗിക സ്‌റ്റോറുകളിലും ഒപ്പം എല്ലാ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ സ്‌റ്റോറുകളിലും ഈ ഓഫര്‍ ഉണ്ടായിരിക്കും. നോട്ട് 20യുടെ എല്ലാ വേരിയന്റുകള്‍ക്കും ഈ ഓഫര്‍ ബാധകമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Top