കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ തീരുമാനമായിട്ടില്ലെന്ന് വൈദ്യുത മന്ത്രി

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കെ.എസ്.ഇ.ബി കണക്ഷന്‍ വിഛേദിക്കാനുള്ള യാതൊരു തീരുമാനവും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ലെന്ന് വൈദ്യുത മന്ത്രി അറിയിച്ചു. വൈദ്യുതി ബില്‍ കുടിശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കും എന്ന രീതിയിലുള്ള വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ മേയ് അഞ്ചാം തീയതിയിലെ പത്രസമ്മേളനത്തില്‍ കെഎസ് ഇ ബിയുടെ കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കും എന്ന് അറിയിച്ചിരുന്നു. ഇതാണ് നിലവിലെ സ്ഥിതിയെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കി.

കുടിശ്ശികയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ നിലവില്‍ വൈദ്യുതി വിഛേദിക്കേണ്ട എന്നുള്ള കാര്യത്തില്‍ മാറ്റം വരുത്തുന്നതില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനമെന്നും വൈദ്യുതി വകുപ്പ് വ്യക്തമാക്കി.

Top