ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡിസ്‌കോയില്‍ ഇന്ദ്രജിത്തും ചെമ്പന്‍ വിനോദും മുകേഷും എത്തുന്നു

ല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ചിത്രവുമായി എത്തുകയാണ്. ഡിസ്‌കോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും ചെമ്പന്‍ വിനോദും മുകേഷുമാണ് പ്രധാന കഥാപാത്രമായി എത്തുന്നത്.

പശ്ചിമ അമേരിക്കയില്‍ വര്‍ഷംതോറും നടക്കുന്ന ബേര്‍ണിംഗ്മാന്‍ ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ആഗസ്റ്റിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. അമേരിക്കയിലെ ലാസ് വേഗാസാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

എസ് ഹരീഷാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ജല്ലിക്കട്ടിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. സംവിധായകന്റെ മുന്‍ചിത്രമായ ജല്ലിക്കെട്ട് വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ടിലൂടെ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Top