Disclosure of the former investigating officer

കോഴിക്കോട് : രണ്ടാം മാറാട് കൂട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം ഏർപ്പെടുത്തുന്നതിനോടു ബിജെപി നേതൃത്വത്തിന് എതിർപ്പായിരുന്നെന്ന് മുൻ അന്വേഷണോദ്യോഗസ്ഥൻ. മുൻപ് കേസ് അന്വേഷിച്ചിരുന്ന പ്രദീപ് കുമാറിന്റേതാണ് വെളിപ്പെടുത്തൽ.

ഇക്കാര്യത്തിൽ അന്നത്തെ ബിജെപി നേതൃത്വത്തിന്റെ നിലപാടുകൾ സംശയാസ്പദമായിരുന്നു. സിബിഐ അല്ല സംയുക്ത ഏജൻസിയാണ് കേസ് അന്വേഷിക്കേണ്ടതെന്നും പ്രദീപ് കുമാർ വെളിപ്പെടുത്തി.

കേസിൽ അന്നത്തെ ബിജെപി നേതൃത്വത്തിനു സിബിഐ അന്വേഷണത്തിൽ താൽപര്യം ഇല്ലായിരുന്നു. കേസ് അന്വേഷണത്തോടു സഹകരിക്കില്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് അവർ അന്ന് ഇത്തരത്തിൽ നിലപാടെടുത്തതെന്ന് വ്യക്തമായിരുന്നില്ല. ബിജെപി നേതൃത്വത്തിന്റെ നിലപാട് സംശയാസ്പദമായിരുന്നു. സംയുക്ത ഏജൻസിയാണ് കേസ് അന്വേഷിക്കേണ്ടത്. ഇന്റലിജൻസ് ബ്യൂറോയും ഡിആർഐയും അടക്കമുള്ള ഏജൻസികളെ അന്വേഷണം ഏൽപിക്കണം. എങ്കിൽ മുഴുവൻ തെളിവുകളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2002-ലെ പുതുവത്സരാഘോഷത്തിനിടയിൽ ഉണ്ടായ തർക്കത്തിന്റെ ഫലമായി ഏറ്റുമുട്ടലുണ്ടാവുകയും അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു രണ്ടാം കൂട്ടക്കൊലയെന്നാണ് കമ്മീഷനും അന്വേഷണ സംഘങ്ങളും കണ്ടെത്തിയിരുന്നത്. രണ്ടാം കൂട്ടക്കൊലയ്ക്കു ശേഷം നടത്തിയ റെയ്ഡിനിടയിൽ സമീപത്തുള്ള മുസ്ലിം പള്ളിയിൽനിന്നു മാരകായുധങ്ങലും ബോംബുകളും കണ്ടെത്തിയിരുന്നു. മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായിരുന്ന എം സി മായിൻഹാജി കൂട്ടക്കൊലയ്ക്കുള്ള ഗൂഢാലോചനയിൽ നേരിട്ടു പങ്കാളിയായതായാണു വിലയിരുത്തൽ.

Top