യുഎന്നിന് മുന്നിൽ കോം​ഗോ യുവതിയുടെ വെളിപ്പെടുത്തൽ ; ‘ഭീകരവാദികൾ ബലാത്സം​ഗം ചെയ്തു, മനുഷ്യമാംസം പാകം ചെയ്യിപ്പിച്ച് കഴിപ്പിച്ചു’

യുണൈറ്റഡ് നേഷൻസ്: ‌യുഎൻ രക്ഷാസമിതിക്ക് മുന്നിൽ കോംഗോയിലെ മനുഷ്യാവകാശ സംഘടനയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ യുവതിയെ രണ്ടുതവണ തട്ടിക്കൊണ്ടുപോയി ആവർത്തിച്ച് ബലാത്സം​ഗം ചെയ്യുകയും, അതിന്‌ ശേഷം മനുഷ്യമാംസം പാകം ചെയ്യിപ്പിച്ച് നിർബന്ധിച്ച് കഴിപ്പിക്കുകുയും ചെയ്തതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

കോംഗോയുടെ കിഴക്കൻ മേഖലയിലെ സംഘർഷത്തെക്കുറിച്ച് 15 അംഗ കൗൺസിലിനെ അതിസംബോധന ചെയ്തുകൊണ്ട് ഫീമെയിൽ സോളിഡാരിറ്റി ഫോർ ഇന്റഗ്രേറ്റഡ് പീസ് ആൻഡ് ഡെവലപ്‌മെന്റ് എന്ന സ്ത്രീകളുടെ അവകാശ ഗ്രൂപ്പിന്റെ പ്രസിഡന്റ് ജൂലിയൻ ലുസെംഗെയാണ് യുവതി നേരിട്ട ദുരവസ്ഥ യുഎന്നിൽ പറഞ്ഞത്.

നേരത്തെ തട്ടിക്കൊണ്ടുപോയ മറ്റൊരു കുടുംബാംഗത്തിന് മോചനദ്രവ്യം നൽകാൻ പോയപ്പോഴാണ് കോഡെകോ തീവ്രവാദികൾ യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് ലുസെഞ്ച് പറഞ്ഞു. നിരന്തരം ബലാത്സംഗം ചെയ്യുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതായി യുവതി സംഘടനയോട് പറഞ്ഞു. തുടർന്ന് തീവ്രവാദികൾ ഒരാളുടെ കഴുത്ത് അറുത്തു. അവർ അവന്റെ കുടൽ പുറത്തെടുത്തു, അത് പാകം ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു. ബാക്കി ഭക്ഷണം തയ്യാറാക്കാൻ അവർ എനിക്ക് രണ്ട് വാട്ടർ കണ്ടെയ്നറുകൾ കൊണ്ടുവന്നു. തടവുകാർക്കെല്ലാം അവർ മനുഷ്യമാംസം നൽകി. – ലുസെഞ്ച് സെക്യൂരിറ്റി കൗൺസിലിനോട് പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവതിയെ മോചിപ്പിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു തീവ്രവാദി സംഘം തട്ടിക്കൊണ്ടുപോയി, അവരുടെ അംഗങ്ങൾ അവളെ ആവർത്തിച്ച് ബലാത്സംഗം ചെയ്തുവെന്ന് ലുസെഞ്ച് പറഞ്ഞു. അവർ എന്നോട് മനുഷ്യമാംസം പാകം ചെയ്ത് കഴിക്കാൻ ആവശ്യപ്പെട്ടെന്നും സ്ത്രി പറഞ്ഞു. രണ്ടാമത് തട്ടിക്കൊണ്ടുപോയ സംഘടനയുടെ വിവരങ്ങൾ ലഭിച്ചിട്ടില്ല.

മെയ് അവസാനം മുതൽ സർക്കാരും വിമത ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടം കനത്ത സാഹചര്യത്തിൽ അവലോകനത്തിനായി യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേർന്നപ്പോഴാണ് സംഘടന യുവതിയുടെ കാര്യം പറഞ്ഞത്. കോംഗോയുടെ ധാതു സമ്പന്നമായ കിഴക്കൻ ഭാഗത്ത് ദീർഘകാലമായി പോരാടുന്ന നിരവധി സായുധ സായുധ സേനകളിൽ ഒന്നാണ് കൊഡെകോ. സംഘർഷങ്ങളിൽ പത്ത് വർഷത്തിനിടെ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ കുടിയിറക്കുകയും ചെയ്തു. 20 വർഷത്തിലേറെയായി യുഎൻ സമാധാന സേനാംഗങ്ങളെ കോംഗോയിൽ വിന്യസിച്ചിട്ടുണ്ട്.

Top