നേതാക്കളുടെ പരസ്യ പ്രതികരണത്തില്‍ അച്ചടക്ക നടപടി അനിവാര്യമായിരുന്നു; താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: ഡിസിസി അധ്യക്ഷ പട്ടികയ്‌ക്കെതിരായ നേതാക്കളുടെ പരസ്യ പ്രതികരണത്തില്‍ അച്ചടക്ക നടപടി അനിവാര്യമായിരുന്നുവെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നടപടിയെടുത്തില്ലായിരുന്നെങ്കില്‍ പ്രതിഷേധം പരിധി കടക്കുമായിരുന്നു. തനിക്കെതിരായി ഗ്രൂപ്പുകള്‍ പരാതിപ്പെട്ടതില്‍ കുഴപ്പമില്ലെന്നും അക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

താരിഖ് അന്‍വറിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നു. ജനറല്‍ സെക്രട്ടറി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആരോപണം. കേരളത്തിലെ വിഷയങ്ങള്‍ മോശമായാണ് കൈകാര്യം ചെയ്തതെന്നും പരാതിയുണ്ട്.

Top