കാസര്‍ഗോഡ് ഐഎന്‍എല്ലില്‍ അച്ചടക്ക നടപടി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഐഎന്‍എല്ലില്‍ അച്ചടക്ക നടപടി. വാര്‍ത്താസമ്മേളനം വിളിച്ച പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിന് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ ചില ജില്ലാ ഭാരവാഹികള്‍ എന്നിവരെ പാര്‍ട്ടി ചുമതലകളില്‍ നിന്നൊഴിവാക്കി.

സേവ് ഫോറം എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ച പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് പാര്‍ട്ടി അച്ചടക്ക ലംഘനമാണെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ രണ്ട് ജില്ലാ ഭാരവാഹികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന ഘടകത്തോട് ശുപാര്‍ശയും നല്‍കിയിട്ടുണ്ട്.

 

Top