പെൻഷൻ വിതരണം; കെഎസ്ആര്‍ടിസിക്ക് 145.63 കോടി രൂപ

തിരുവനന്തപുരം: പെൻഷൻ വിതരണത്തിനായി കെഎസ്ആർടിസിക്ക് ധനവകുപ്പ് 145.63 കോടി രൂപ അനുവദിച്ചു. കൺസോർഷ്യത്തിന് പെൻഷൻ നൽകിയ വകയിൽ 8.5 ശതമാനം പലിശ ഉൾപ്പെടെ തിരികെ നൽകേണ്ട തുകയാണ് അനുവദിച്ചത്.

ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആർടിസിക്ക് അടിയന്തര സഹായമായി 50 കോടി രൂപ കഴിഞ്ഞ ദിവസം ധനവകുപ്പ് അനുവദിച്ചിരുന്നു.

ശമ്പളം നൽകാൻ സർക്കാർ വാഗ്ദാനം ചെയ്ത 50 കോടി രൂപ ഉടൻ നൽകണമെന്നും ആ തുകയ്ക്ക് ജീവനക്കാർക്കു ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്നു വിതരണം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Top