അഭിപ്രായ വ്യത്യാസമുണ്ട്, അഫ്രീദി പെട്ടെന്ന് കൊവിഡ് മുക്തനാകട്ടെയെന്ന് ഗൗതം ഗംഭീര്‍

പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് അഫ്രീദി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രോഗശാന്തിക്കു വേണ്ടിയും പിന്തുണ അറിയിച്ചും പാക് ക്രിക്കറ്റ് ഒന്നടങ്കം അഫ്രീദിക്കൊപ്പമുണ്ട്.

മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീറും വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തി. അഫ്രീദിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടേയെന്ന് ഗംഭീര്‍ വ്യക്തമാക്കി.

‘ആര്‍ക്കും വൈറസ് ബാധയേല്‍ക്കരുത്, അഫ്രീദിയുമായി രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്, എന്നാല്‍ അതിനേക്കാളുപരി തന്റെ രാജ്യത്തെ കൊറോണ ബാധിതരെല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കാനാണ് ആഗ്രഹിക്കുന്നത്’ ഗൗതം ഗംഭീര്‍ പറഞ്ഞു.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്‍ ആദ്യം സ്വയം നോക്കട്ടേയെന്നും അതോടൊപ്പം അതിര്‍ത്തി കടന്നുള്ള ഭീകരത അവര്‍ അവസാനിപ്പിക്കേണ്ടതാണെന്നും ഗംഭീര്‍ പറഞ്ഞു.

Top