പത്മജക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പത്മജക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒറ്റവാക്കിലാണ് രമേശ് ചെന്നിത്തല പ്രതികരണമറിയിച്ചത്. അതുപോലെ തന്നെ സ്ത്രീകളെ അപമാനിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്ന് പത്മജയ്ക്കും രമേശ് ചെന്നിത്തല മറുപടി നല്‍കി. സ്ത്രീകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ മോശമായി പെരുമാറുന്നുവെന്ന് ഇതുവരെ പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ തന്നെ മത്സരിക്കുമെന്നും ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേ സമയം, പത്മജ വേണുഗോപാലിന്റെ പിതൃത്വത്തെ കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. കെ കരുണാകരന്റെ ഏറ്റവും വലിയ മൂല്യമായ മതേതര പാരമ്പര്യം അവകാശപ്പെടാന്‍ പത്മജ ഇനി കഴിയില്ലെന്നാണ് താന്‍ പറഞ്ഞെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചു. കെ കരുണാകരുണാകരന്റെ ആ രാഷ്ട്രീയ പിതൃത്വം മുരളീധരനാണ് അവകാശപ്പെടാന്‍ സാധിക്കുകയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

Top