വിവാഹത്തോട് എതിർപ്പ്; മാതാപിതാക്കൾ മകളെ കൊലപ്പെടുത്തിയെന്ന് ആരോപണം

മീററ്റ്: യുപിയിൽ മകളുടെ വിവാഹബന്ധത്തോടുള്ള എതിര്‍പ്പ് മൂലം മാതാപിതാക്കള്‍ 27കാരിയെ കൊലപ്പെടുത്തിയതായി ആരോപണം. യുപിയിലെ മീററ്റിലാണ് സംഭവം നടന്നത്. തങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് യുവതി കാമുകനെ വിവാഹം ചെയ്തതോടെ മാതാപിതാക്കള്‍ കൊലപാതകം നടത്തുകയും സംഭവം കൊവിഡ് മരണമാണെന്ന് വരുത്തി തീര്‍ക്കാൻ ശ്രമിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

സംഭവം വിവാദമായതോടെ യുവതിയുടെ മൃതദേഹം പൊലീസ് പരിശോധനയ്ക്കായി പുറത്തെടുത്തു. കുടുംബത്തിനെതിരെ കൊലപാതകത്തിനു കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സൈന എന്നു പേരുള്ള യുവതിയാണ് മരിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത് ലിസരി ഗേറ്റ് പരിസരത്തായിരുന്നു കുടുംബം താമസിച്ചിരുന്നത്. കഴിഞ്ഞ മാസമാണ് ഫര്‍മാൻ എന്നു പേരുള്ള യുവാവുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്

Top