വികലാംഗ ക്ഷേമ പെന്‍ഷന്‍ ഇനി മുതല്‍ കേരള സ്റ്റേറ്റ് ഡിഫറന്റലി ഏബിള്‍സ് വെല്‍ഫെയര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്

തിരുവനന്തപുരം: വികലാംഗ ക്ഷേമ പെന്‍ഷന്‍ ഇനി മുതല്‍ കേരള സംസ്ഥാന ഭിന്ന ശേഷി ക്ഷേമ കോര്‍പറേഷന്‍ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്റലി ഏബിള്‍സ് വെല്‍ഫെയര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി ആര്‍ ബിന്ദു. ഔദ്യോഗിക കാര്യങ്ങളില്‍ നിന്ന് വികലാംഗര്‍ എന്ന പദം ഒഴിവാക്കാന്‍ മന്ത്രിയെന്ന നിലയ്ക്കു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം വീണ്ടും ഇതേ ആവശ്യം കേന്ദ്ര കമ്പനി മന്ത്രാലയത്തില്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ പേരിന് അംഗീകാരം ലഭിച്ചത്. ഇക്കാര്യത്തില്‍ കോര്‍പറേഷന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനമെടുത്ത ശേഷം കേന്ദ്ര കമ്പനി മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ അംഗീകാരം നിഷേധിച്ചു.

പുനര്‍നാമകരണം വേഗത്തിലാക്കാന്‍ വീണ്ടും കോര്‍പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പൊതുവേദികളില്‍ ഔദ്യോഗികമായി പുനര്‍നാമകരണം നിലവില്‍ വരാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗവും ജനറല്‍ ബോഡിയും വിളിച്ചു ചേര്‍ക്കണം. 25-ാം തീയതി ബോര്‍ഡ് യോഗം ചേരും. തുടര്‍ന്ന് ജനറല്‍ബോഡി വിളിച്ചു ചേര്‍ത്ത് പേരു മാറ്റം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Top