കല്യാണ ദിവസം അതിഥികളെ കൊണ്ട് അവയവദാനത്തിന് സമ്മതപത്രം ഒപ്പിടുവിച്ച് ദമ്പതികൾ

ന്യൂഡൽഹി: അവയവദാനം ഒരു പുണ്യമാണ്. ജീവന്‍ കൂടെ ഉണ്ടായിട്ടും ജീവിതം കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയാതെ പോകുന്നവര്‍ക്ക് മറ്റൊരാളുടെ ജീവന്റെ തുടിപ്പ് സ്വന്തം ശരീരത്തിലേക്ക് കൂടിച്ചേരുമ്പോൾ അതൊരു അനുഗ്രഹമാണ്.

പുതിയ യുഗത്തിൽ വളർന്ന് വരുന്ന തലമുറകൾ അവയവദാനത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞവരാണെന്ന്.

അവയവദാനം സംബന്ധിച്ചു മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന ചില തെറ്റിധാരണകൾ മാധ്യമങ്ങളിലൂടെയും മറ്റും ലഭിക്കുന്ന നിർദേശങ്ങൾ കാണുന്നതിലൂടെ മാറി തുടങ്ങിയിട്ടുണ്ട്.

വിവാഹ ദിവസം തന്നെ പുതിയൊരു മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് ദമ്പതികൾ.

ശാരീരിക വൈകല്യമുള്ള വധുവും, വരനും കുടി വിവാഹ സൽക്കാരത്തിനായി എത്തിയ 82 അതിഥികളിൽ നിന്നാണ് അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് വാങ്ങിച്ചത്.

സോനിപത്തിലെ ഗാരി ബ്രഹ്മൻ ഗ്രാമത്തിൽ താമസിക്കുന്ന ശിവാനിയും ഡൽഹിയിലെ നരേലയിൽ താമസിക്കുന്ന ആഷ്വിനിയുമാണ് പുതിയ തീരുമാനവുമായി എത്തിയ ദമ്പതികൾ.

ഇരുവരും വിവാഹ സൽക്കാര സമയത്ത് അവയവദാന സമ്മതപത്രത്തിൽ ഒപ്പിടുകയായിരുന്നു. തുടർന്ന് അതിഥികളും സമ്മതപത്രത്തിൽ ഒപ്പ് വെച്ചു.

വധു ശിവാനി ശാരീരിക വൈകല്യം നേരിടുന്ന വ്യക്തിയാണ്.

ശിവാനി കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു സുഹൃത്ത് അവയവത്തിന്റെ പ്രവര്‍ത്തനം നിലച്ചതിനാൽ മരിച്ചിരുന്നു. ശിവാനി അവയവം ദാനം ചെയ്യാൻ തയ്യാറായി നിൽക്കുമ്പോഴാണ് സുഹൃത്ത് മരിക്കുന്നത്.

അന്നുമുതൽ ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കാൻ ശിവാനി ആരംഭിച്ചിരുന്നു.

എന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകാമെന്ന് വിവാഹത്തിന് മുൻപേ ആഷ്വിനി അറിയിച്ചിരുന്നതായി ശിവാനി പറഞ്ഞു.

ഓരോ വർഷവും ഇന്ത്യയിൽ 5 ലക്ഷം ആളുകൾ അവയവദാനത്തിനായി കാത്തിരിക്കുകയാണ്.

വിവാഹാഘോഷ പരിപാടികളെ അവയദാനവുമായി ബന്ധപ്പെട്ട പോസ്റ്ററുകളുമായാണ് കുടുംബക്കാർക്ക് സ്വാഗതം ചെയ്തത്.

റിപ്പോർട്ട് : രേഷ്മ പി .എം

Top