മട്ടാഞ്ചേരിയില്‍ ഭിന്നശേഷിക്കാരനായ കുട്ടിക്ക് മര്‍ദനം; പിതാവ് അറസ്റ്റില്‍

കൊച്ചി: എറണാകുളം മട്ടാഞ്ചേരി ചെര്‍ളായി കടവില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ അതിക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് പിതാവായ സുധീറിനെ അറസ്റ്റ് ചെയ്തത്. വടികൊണ്ട് അടിക്കുന്നതും തലക്കുത്തനെ നിര്‍്ത്തി മര്‍ദിക്കുന്നതുമായ ദൃശ്യങ്ങളാണ് പകര്‍ത്തിയത്. പിതാവ് സുധീര്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടിയുടെ മാതാവ് തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

രാവിലെയാണ് സംഭവം നടന്നതെന്നും വിവരം. ഇടയ്ക്കിടയ്ക്ക് ഇയാള്‍ കുട്ടിയെ മര്‍ദിക്കാറുണ്ടായിരുന്നു. മാതാവ് താക്കീത് നല്‍കിയിരുന്നുവെങ്കിലും കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു പതിവ്. പതിനെട്ടു വയസ്സുള്ള കുട്ടിക്കാണ് മര്‍ദനമേറ്റത്. കുട്ടി മാനസികാസ്വസ്ഥകള്‍ പ്രകടിപ്പിച്ചിരുന്നതാണ് പിതാവിന്റെ മര്‍ദനത്തിനു കാരണം എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

 

Top