ദീപക് പങ്കുവച്ച ചിത്രത്തിനു പിറകെ ആരാധകര്‍; താരത്തിനൊപ്പമുള്ള യുവ നടിയാര്?

ടന്‍ ദീപക് പറമ്പോല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് പിറകെയാണ് ആരാധകര്‍. ദീപകിനൊപ്പം നില്‍ക്കുന്ന യുവ നടി ആരാണെന്നറിയാനായിരുന്നു ആരാധകരുടെ ആകാംക്ഷ.

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് പിറകെ നടന്‍ ഗണപതി ‘വിടടാ അവളെ’ എന്ന കമന്റുമായി എത്തുകയും ചെയ്തു. ഇതോടെ നടി ആരാണെന്നറിയാനുള്ള ആരാധകരുടെ തിടുക്കം കൂടുകയായിരുന്നു. നടി ആരാണെന്ന് ആര്‍ക്കും അത്ര എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റിയിരുന്നില്ല.

പക്ഷേ കക്ഷി നടിയായിരുന്നില്ല. നടനായിരുന്നു. നടനും സംവിധായകനുമായ മൃദുല്‍ നായരാണ് പെണ്‍വേഷത്തിലെത്തി ആരാധകരെ പറ്റിച്ചത്. ആസിഫ് അലി ചിത്രം ബി.ടെക് സംവിധാനം ചെയ്തതും മൃദുല്‍ നായരാണ് ദീപക് ഉള്‍പ്പെടെയുള്ളവര്‍ വേഷമിടുന്ന ഇന്‍സ്‌റാഗ്രാമം എന്ന വെബ് സീരീസിലാണ് മൃദുലിന്റെ പെണ്‍ ഗെറ്റപ്പ്. പൃഥ്വിരാജ് ചിത്രം ഡ്രൈവിങ് ലൈസന്‍സിലും താരം അഭിനയിച്ചിരുന്നു.

Top