സംവിധായകന്‍ വൈശാഖിന്റെ കാര്‍ അപകടത്തില്‍പെട്ടു; ആര്‍ക്കും പരിക്കില്ല

കോതമംഗലം മൂവാറ്റുപുഴ റോഡില്‍ വച്ച് സംവിധായകന്‍ വൈശാഖിന്റെ കാര്‍ അപകടത്തില്‍പെട്ടു. കറുകടം അമ്പലപ്പടിയില്‍ വച്ചാണ് അപകടമുണ്ടായത്.

വൈശാഖിന്റെ കാറും പിക്ക് അപ്പും കൂട്ടിമുട്ടുകയായിരുന്നു. സംഭവത്തില്‍ രണ്ട് വാഹനത്തിലുള്ളവര്‍ക്കും പരുക്കേറ്റെങ്കിലും ഗുരുതരമല്ല. വൈശാഖിന്റെ ഭാര്യയും കുടുംബവും കാറിലുണ്ടായിരുന്നു.

Top