സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് സിനിമ ശ്രമിച്ചത്; ഷാരൂഖിനെതിരെ വിവേക് അഗ്‌നിഹോത്രി

ഷാരൂഖ് ഖാന്‍ ചിത്രത്തെ വിമര്‍ശിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ഷാരൂഖിന്റെ ഇയടുത്തിറങ്ങിയ ചിത്രങ്ങള്‍ അതിഭാവുകത്വം നിറഞ്ഞതാണെന്നും ഇതിനേക്കാള്‍ നന്നായി അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയുമെന്നുമായിരുന്നു വിവേക് അഗ്‌നിഹോത്രിയുടെ പരാമര്‍ശം.

‘ഒരു ആക്ഷന്‍ സിനിമയായി നോക്കുമ്പോള്‍ പ്രശ്‌നമില്ല, പക്ഷേ അവയെ ഒരു മികച്ച സിനിമ എന്ന നിലവാരത്തില്‍ അവതരിപ്പിക്കുന്നതിനോടും ബോളിവുഡ് സിനിമകളിലെ ഏറ്റവും മികച്ചത് എന്നു പറയുന്നതിനോടും എനിക്ക് യോജിക്കാനാകില്ല. സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് സിനിമ ശ്രമിച്ചതെന്നാണ് തനിക്ക് തോന്നുന്നതെ’ന്നും വിവേക് ഒരഭിമുഖത്തില്‍ പറഞ്ഞു. ഷാരൂഖിന്റെ ഫാന്‍സ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിച്ചിട്ടുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ജവാന്‍ സിനിമ തിയേറ്ററില്‍ തുടരുന്നതിനിടെയാണ് വാക്‌സിന്‍ വാറും റിലീസിനെത്തുന്നത്. തന്റെ സിനിമ ഒരിക്കലും ജവാനു മുകളില്‍ പോകില്ലെന്നും ഒരു മത്സരത്തിന് പോലും താനില്ലെന്നും മുന്‍പ് വിവേക് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. അതേസമയം ഇന്ത്യയില്‍ ചിത്രത്തിന് മൂന്ന് കോടി മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്.

Top