Director Vinayan

vinayan.

ലാഭവന്‍ മണിയെ അനുസ്മരിച്ചു സംസാരിക്കുന്നതിനിടെ സംവിധായകന്‍ വിനയനോട് പ്രസംഗം അവസാനിപ്പിക്കാന്‍ സംഘാടകന്‍ ആവശ്യപ്പെട്ടു.കലാഭവന്‍ മണിയെ അനുസ്മരിക്കുന്ന ‘മണിക’ ത്തിനിടയിലായിരുന്നു സംഭവം.സംഘാടകന്റെ ആവശ്യം കൂട്ടാക്കാതെ വിനയന്‍ വീണ്ടും സംസാരിച്ച ശേഷമാണ് വേദിവിട്ടിറങ്ങിയത്.

കലാഭവന്‍ മണി അനുസ്മരണ പരിപാടിയ്ക്ക് മുഖ്യ അതിഥിയായി ക്ഷിച്ചിരുന്നത്
വിനയനെയായിരുന്നു.പരിപാടിയില്‍ പങ്കെടുക്കാന്‍ വിനയന്‍ വൈകി എത്തി എന്ന് ആരോപിച്ചായിരുന്നു പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.

പരിപാടി തുടങ്ങാന്‍ വൈകിയത് തന്റെ കുഴപ്പമല്ലെന്നും പറയാനുള്ളത് പറയുമെന്നും താന്‍ സമയത്തു തന്നെ എത്തിയിരുന്നെന്നും പറഞ്ഞ് വിനയന്‍ പ്രസംഗം തുടര്‍ന്നു.
വിനയന്‍ വേദിയില്‍ നിന്നും പോയ ഉടനെ സ്വന്തം കഴിവുകള്‍ വിളിച്ചു പറയാനുള്ള വേദിയല്ല ഇതെന്നും വിനയന്‍ ചുരുക്കി സംസാരിക്കേണ്ടിയിരുന്നുവെന്നും സംഘാടകന്‍ മൈക്കിലൂടെ പറഞ്ഞു.

Top