വൈദ്യുതിയേക്കാള്‍ ഷോക്കേല്‍ക്കുന്ന കാര്യങ്ങള്‍ സിനിമയിലുണ്ടെന്ന് വിനയന്‍ !

കൊച്ചി: സിനിമാരംഗത്തെ ജീര്‍ണതകള്‍ തുറന്നുകാട്ടി സംവിധായകന്‍ വിനയന്‍.

സിനിമയില്‍ വൈദ്യുതി വകുപ്പില്ല, പക്ഷേ വൈദ്യുതിയേക്കാള്‍ ഷോക്കേല്‍ക്കുന്ന ചില കാര്യങ്ങള്‍ അവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിന്റെ പൂജാവേളയിലായിരുന്നു വിനയന്റെ പരാമര്‍ശങ്ങള്‍.

വിനയന്റെ പ്രതികരണത്തിന് ശേഷം സംസാരിച്ച മന്ത്രി എ കെ ബാലന്‍ ‘അക്കാര്യം വ്യക്തമായെന്നും’ സിനിമാ മേഖലയെ സംബന്ധിച്ച നിയമ നിര്‍മാണം അടുത്ത നിയമസഭാ സമ്മേളനകാലത്തുതന്നെ ഉണ്ടാവുമെന്നും വ്യക്തമാക്കി.

മനസ്സില്‍ സിനിമ ഉള്ള ആര്‍ക്കും സിനിമ ചെയ്യാന്‍ കഴിയണമെന്നും അതിന് സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നും വിനയന്‍ ആവശ്യപ്പെട്ടിരുന്നു.

സിനിമയ്ക്ക് സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമ നിര്‍മാണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

വിനയന്‍ കൈ പിടിച്ച് ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് നടി മല്ലിക സുകുമാരനും വ്യക്തമാക്കി.

Top