പൃഥ്വിരാജിനെ പ്രശംസിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍…

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ ഒരുങ്ങിയ ലൂസിഫറിന് പ്രശംസയുമായി സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. താന്‍ അടക്കമുളള മോഹന്‍ലാല്‍ ആരാധകര്‍ ലൂസിഫര്‍ കണ്ടതിനുശേഷം പൃഥ്വിരാജിന്റെയും ആരാധകരായെന്ന് ശ്രീകുമാര്‍ മേനോന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

രാജാവ് ഒന്നേ ഉള്ളൂ. കേരളത്തില്‍ ലൂസിഫര്‍ എന്ന പേരിലാണ് രാജാവ് ഇപ്പോള്‍ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്സ് ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയനാണെന്ന് വീണ്ടും തെളിയിക്കുകയാണ് ലൂസിഫര്‍. പൃഥ്വിരാജ്, ഇന്ന് ഞങ്ങള്‍ ലാല്‍ ഫാന്‍സ് മൊത്തമായും താങ്കളുടെ ഫാന്‍സായി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടന്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ ഈ അവതാരപ്പിറവിക്ക്.

മഞ്ജു എന്തുകൊണ്ട് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദര്‍ശിനി രാം ദാസിലൂടെ. വിവേക് ഒബ്‌റോയ്, ടോവിനോ, പൃഥ്വി എന്നിങ്ങനെ എല്ലാവരും ഉജ്ജ്വലം. ആന്റണി താങ്കള്‍ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടന്‍ ഫാന്‍. മുരളിയുടെ അതി ഗംഭീരമായ രചന. നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകള്‍ക്ക്. ലുസിഫര്‍ രാജാവ് ബോക്സ് ഓഫിസില്‍ നീണാള്‍ വാഴട്ടെ….

Top