രാജ്യാന്തര ചലച്ചിത്ര മേളയിൽ ശ്രദ്ധ നേടി ഹ്രസ്വചിത്രം ‘ഒരു പാതിരാസ്വപ്നം പോലെ’ 

ത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയായിരുന്ന ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘ഒരു പാതിരാസ്വപ്നം പോലെ’ എന്ന ഹ്രസ്വചിത്രം രാജ്യാന്തര ചലച്ചിത്ര മേളയിൽ ശ്രദ്ധ നേടുന്നു. 37 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം ഇന്ത്യൻ പനോരമ (നോണ്‍ ഫീച്ചര്‍) വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. നദിയ മൊയ്തുവാണ് ചിത്രത്തിലെ പ്രധാ കഥാപാത്രത്തെ അവതരിപ്പിച്ചത്.

2020 മാര്‍ച്ചില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഭാവി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അനിശ്ചിതത്വത്തിലായെന്നും ചിത്രം എവിടെയെങ്കിലും പ്രദര്‍ശിപ്പിക്കുമോ എന്ന കാര്യത്തില്‍ പോലും ഉറപ്പുണ്ടായിരുന്നില്ലെന്നും സംവിധായകന്‍ ശരൺ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുത്തത് വലിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുധ എന്നാണ് നദിയ മൊയ്തു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മകള്‍ക്കൊപ്പം ജീവിക്കുന്ന സുധയ്ക്ക് സ്വന്തമായി ഒരു വ്യവസായ സംരഭമുണ്ട്. കാര്യങ്ങള്‍ മുന്നോട്ട് പോകവെ സുധയ്ക്ക് സുഖമില്ലാതാകുന്നു. ക്യാന്‍സറാണെന്ന സംശയം ഡോക്ടര്‍ പ്രകടിപ്പിച്ചതോടെ സുധ തളരുന്നു. അതിനിടെ മകളുടെ ലാപ്പ്‌ഡോപ്പില്‍ അവളുടെ നഗ്നവീഡിയോ കണ്ടതോടെ സുധയുടെ ജീവിതം കീഴ്‌മേല്‍ മറിയുന്നു. അതിജീവനത്തിന് വേണ്ടി സുധ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്.

Top