സംവിധായകന്‍ ശങ്കറിന്റെ മകള്‍ വിവാഹിതയായി

മിഴ് സംവിധായകന്‍ ശങ്കറിന്റെയും ഈശ്വരി ശങ്കറിന്റെയും മകള്‍ ഐശ്വര്യ വിവാഹിതയായി. തമിഴ്‌നാട് ക്രിക്കറ്റര്‍ രോഹിത് ദാമോദരനാണ് വരന്‍. ഞായറാഴ്ച മഹാബലിപുരത്ത് വച്ചാണ് ചടങ്ങുകള്‍ നടന്നത്. ശങ്കറിന്റെ മൂത്തമകളാണ് ഡോക്ടറായ ഐശ്വര്യ.

തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ മധുരൈ പാന്തേഴ്‌സ് ടീമിലെ താരമാണ് രോഹിത് ദാമോദരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും വിവാഹത്തിനെത്തിയിരുന്നു.

വിക്രം നായകനായി തമിഴില്‍ സൂപ്പര്‍ ഹിറ്റായ അന്യന്‍ എന്ന സിനിമയുടെ ഹിന്ദി റീമേക്കിന്റെ പണിപ്പുരയിലാണ് ശങ്കര്‍. ഇതുകൂടാതെ കമല്‍ഹാസനെ നായകനാക്കി ഒരുക്കുന്ന ഇന്ത്യന്‍ 2 ഉം പൂര്‍ത്തിയാകാനുണ്ട്.

 

Top