വെയില്‍ പൂർത്തിയാക്കണം; ഫെഫ്ക്ക ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും സംവിധായകന്‍

വെയില്‍ സിനിമ പൂര്‍ത്തിയാക്കണമെന്ന് സംവിധായകന്‍ ശരത്. ഷെയ്ന്‍ നിഗം മടങ്ങി വരണമെന്നുമാണ് ശരത് പറഞ്ഞത്. ഫെഫ്ക ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഷെയ്ന്‍ സഹകരിച്ചാല്‍ പതിനഞ്ച് ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കുമെന്നുമാണ് ശരത് പറഞ്ഞത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശരത് ഫെഫ്കയ്ക്ക് കത്ത് നല്‍കുകയും ചെയ്തു.

സിനിമയുടെ 75 ശതമാനത്തോളം ചിത്രീകരണം കഴിഞ്ഞുവെന്നും ശരത് വ്യക്തമാക്കി. ഞാനും ഷെയ്നും വെയിലിന് വേണ്ടി ഒരുപാട് പരിശ്രമിച്ചിട്ടുണ്ടെന്നും എല്ലാ പ്രശ്നങ്ങളും രമ്യമായി ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നാണ് എന്റെ ആഗ്രഹം- ശരത് പറഞ്ഞു.

സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നിന്നു പോയത് തെറ്റിദ്ധാരണ മൂലമാണെന്നും ശരത് പ്രമുഖമാധ്യമത്തോട് വ്യക്തമാക്കുകയുണ്ടായി.

Top