സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ആശുപത്രിയില്‍

തൃശ്ശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സച്ചി തിരക്കഥ ഒരുക്കിയ ഡ്രൈവിങ്ങ് ലൈസന്‍സിന്റ വിജയാരവം ഒടുങ്ങുന്നതിന് മുന്‍പുതന്നെ രചനയും സംവിധാനവും നിര്‍ഹിച്ച അയ്യപ്പനും കോശിയും ബോക്‌സ് ഓഫീസില്‍ ഇളക്കം തീര്‍ത്തു.

2007ല്‍ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പമായിരുന്നു സച്ചിയുടെ സിനിമയിലേക്കുള്ള രംഗപ്രവേശനം. റോബിന്‍ഹുഡ്,മേക്കപ്പ് മാന്‍,സീനിയേഴ്‌സ്- എന്നിങ്ങനെ ആ കൂട്ടുകെട്ടില്‍ മിന്നും വിജയങ്ങള്‍ നേടി.

മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്ണിലൂടെ സ്വതന്ത്ര രചയിതാവായി. ദിലീപ് നായകനായ രാമലീലയുടെ തിരക്കഥ സച്ചിയുടേതാണ്. പൃഥ്വിരാജ് ബിജുമേനോന്‍ ഒന്നിച്ച അനാര്‍ക്കലിയാണ് സച്ചിയുടെ ആദ്യ സംവിധാന സംരഭം.

Top