അന്നേ എനിക്കറിയാമായിരുന്നു മമ്മൂട്ടി എന്റെ നായകനാകുമെന്ന്; സംവിധായകന്‍ റാം

ram

രിടവേളയ്ക്കു ശേഷം തമിഴിലേക്ക് മമ്മൂട്ടി തിരിച്ചെത്തുന്ന ചിത്രമാണ് പേരന്‍പ്. തമിഴിലെ പ്രശസ്ത സംവിധായകരിലൊരാളായ റാം ഒരുക്കിയ ചിത്രത്തിന് അന്താരാഷ്ട ചലച്ചിത്ര മേളകളില്‍ നിന്നടക്കം മികച്ച അഭിപ്രായങ്ങളാണ് നേടിയിരുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു ടാക്‌സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് മമ്മൂട്ടിയെ പ്രശംസിച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ സംവിധായകന്‍ റാമും മമ്മൂട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

‘തൊണ്ണൂറുകളില്‍, പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ‘സുകൃതം’ എന്ന സിനിമ കാണുന്നത്. അന്ന് ആദ്യമായാണ് ഞാന്‍ മമ്മൂട്ടി എന്ന നടനെ കാണുന്നത്. അന്നേ എനിക്കറിയാമായിരുന്നു ഞാനൊരു സംവിധായകനാകുമ്പോള്‍ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുമെന്ന്. 20 വര്‍ഷത്തെ സമയം വേണ്ടിവന്നു അതിന് എനിക്ക്,’ റാം പറഞ്ഞു. പേരന്‍പിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് റാമിന്റെ പ്രതികരണം.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

തങ്ക മീങ്കല്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ സാധന ഈ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം തുല്യ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രം കണ്ട ഒരുപാട് തമിഴ് സെലിബ്രിറ്റികള്‍ ചിത്രത്തെ കുറിച്ചും മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ചും ഗംഭീര അഭിപ്രായം ആണ് പറഞ്ഞത്. പി സി ശ്രീറാം, സിദ്ധാര്‍ഥ്, സൂരി തുടങ്ങിയവര്‍ ഒക്കെ ഈ ചിത്രത്തെ കുറിച്ച് ട്വിറ്റര്‍ വഴി പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ ടീസറിന് ഗംഭീര വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.

Top