പെണ്‍ വേഷത്തില്‍ തീയറ്ററിലെത്തി സംവിധായകന്‍ രാജസേനന്‍

കൊച്ചി: സിനിമയുടെ റിലീസ് ദിവസം സ്ത്രീവേഷത്തില്‍ തിയറ്ററുകളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച് സംവിധായകന്‍ രാജസേനന്‍. കൊച്ചിയിലെ തീയറ്ററിലാണ് രാജസേനന്‍ പെണ്‍ വേഷത്തില്‍ എത്തിയത്. ‘ഞാന്‍ പിന്നെയൊരു ഞാനും’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇങ്ങനെയൊരു മേയ്‌ക്കോവര്‍ രാജസേനന്‍ നടത്തിയത്. രാജസേനന്റെ പുതിയ ലുക്ക് സിനിമ കാണാന്‍ എത്തിയവരെയും സിനിമയുടെ അണിയറക്കാരെയും ഞെട്ടിച്ചു.

അഞ്ച് വര്‍ഷത്തിന് ശേഷം രാജസേനന്‍ ഒരുക്കുന്ന ചിത്രമാണ്’ഞാന്‍ പിന്നെയൊരു ഞാനും’ ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. തുളസീധര കൈമള്‍ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനന്‍ തന്നെയാണ് വേഷമിടുന്നത്.

ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരമേശ്വരനായി ഇന്ദ്രന്‍സ് എത്തുന്നു. തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീര്‍ കരമനയും അമ്മാവന്‍ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു.

എം ജയചന്ദ്രനാണ് സംഗീതസംവിധാനം. രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഗാനരചന ഹരിനാരായണന്‍. ഛായാഗ്രഹണം -സാംലാല്‍ പി തോമസ്, എഡിറ്റര്‍ -വി സാജന്‍,സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് -പാര്‍വതി നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -പ്രസാദ് യാദവ്, മേക്കപ്പ് -സജി കാട്ടാക്കട, ആര്‍ട്ട് -മഹേഷ് ശ്രീധര്‍, കോസ്റ്റ്യൂം -ഇന്ദ്രന്‍സ് ജയന്‍, കൊറിയോഗ്രാഫി -ജയന്‍ ഭരതക്ഷേത്ര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -എസ് എല്‍ പ്രദീപ്, സ്റ്റില്‍സ് -കാഞ്ചന്‍ ടി ആര്‍, പി ആര്‍ ഓ -മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് -ഐഡന്റ് ടൈറ്റില്‍ ലാബ്. ക്ലാപ്പിന്‍ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top