ഇതിഹാസ ചിത്രം പത്മാവതിയെ പ്രശംസിച്ച് സംവിധായകൻ രാജമൗലി

ഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് പത്മാവതി.

പത്മാവതിയെ പ്രശംസിച്ചിരിക്കുകയാണ് സംവിധായകൻ രാജമൗലി.

ദീപിക പദുക്കോൺ പ്രധാനവേഷത്തിൽ എത്തുന്ന പത്മാവതിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പത്മാവതിയെ പ്രശംസിച്ച് ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രമായി മാറിയ ബാഹുബലിയുടെ സംവിധായകൻ രംഗത്തെത്തിയത്.

അതിമനോഹരമായ സിനിമയെന്നും, എല്ലാ ഫ്രെയിമുകളിലും സംവിധായകന്റെ മികവ് വ്യക്തമാണെന്നുമാണ് രാജമൗലി ട്വിറ്ററിൽ കുറിച്ചത്.

മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രത്തിൽ പത്മാവതിയായി ദീപിക പദുക്കോണും ഖിൽജിയായി രൺവീർ സിംഗുമാണ് അഭിനയിക്കുന്നത്.

Top