വുള്‍ഫിലെ പ്രകടനം; നടൻ ഇർഷാദിനെ പ്രശംസിച്ച് സംവിധായകൻ പ്രിയനന്ദനൻ

വുൾഫ് എന്ന സിനിമയിലെ ഇർഷാദിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ജോ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ഇർഷാദ് അവതരിപ്പിച്ചത്. ഒടിടി പ്ലാറ്റ്‌ഫോമിലുമായാണ് വുൾഫ് സിനിമ റിലീസ് ചെയ്തത്.

സിനിമ എന്ന വലിയ സ്വപ്നത്തിന്റെ അടുത്തെത്താൻ ആൾക്കൂട്ടത്തിലെ ഒരാളായി ഇർഷാദ് പല തവണ നിന്നിട്ടുണ്ടെന്നും അതൊന്നും അവഗണനായി തോന്നിയെന്ന് അവൻ ഒരിക്കൽ പോലും പരാതിപ്പെട്ടിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ സംവിധായകൻ പ്രിയനന്ദനൻ വ്യക്തമാക്കി.

സമാന്തര പാതയിലൂടെ സഞ്ചരിക്കുന്ന ടി.വി.ചന്ദൻ , പവിത്രൻ എന്നിവരുടെ പാഠം ഒന്ന് ഒരു വിലാപം, കുട്ടപ്പൻ സാക്ഷി എന്നി സിനിമകൾ നടൻ എന്ന രീതിയിൽ ഉയിർപ്പായെങ്കിലും മുഖ്യധാരയിലെക്ക് എത്തിച്ചേരാൻ ഇർഷാദിന് പിന്നേയും കാത്ത് നിൽക്കേണ്ടി വന്നു. ഒരു നടൻ എന്ന നിലയിൽ ഇർഷാദ് അടയാളപ്പെട്ട് തുടങ്ങിയെന്ന് സംവിധായകൻ പ്രിയനന്ദനൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

 

Top