സംവിധായകന്‍ പി ഗോപികുമാര്‍ അന്തരിച്ചു

പാലക്കാട്: പഴയകാല ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ പി ഗോപികുമാര്‍(77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് രണ്ടു ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. സംവിധായകന്‍ പി ചന്ദ്രകുമാര്‍, ഛായാഗ്രാഹകന്‍ പി സുകുമാര്‍, നടന്‍ പി വിജയകുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

മലയാള ചലച്ചിത്ര രംഗത്തു പി. ഭാസ്‌കരന്റെയൊപ്പമാണ് അരങ്ങേറ്റം. സഹ സംവിധായകനായിട്ടായിരുന്നു തുടക്കം. 1977 ല്‍ അഷ്ടമംഗല്യം എന്ന ചിത്രത്തിലൂടെ സംവിധായകനായി. കന്നി ചിത്രത്തില്‍ കമല്‍ ഹാസനായിരുന്നു നായകന്‍. വിധുബാല, കനക ദുര്‍ഗ്ഗ, മല്ലിക സുകുമാരന്‍ എന്നിവര്‍ വേഷമിട്ട ചിത്രമാണ്.

ഹര്‍ഷബാഷ്പം, മനോരഥം, പിച്ചിപ്പൂ, ഇവള്‍ ഒരു നാടോടി, കണ്ണുകള്‍, അരയന്നം, തളിരിട്ട കിനാക്കള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അവിവാഹിതനാണ്. സംസ്‌കാരം ചന്ദ്രഗിരി ശ്മശാനത്തില്‍ നടക്കും.

Top