ഹിന്ദിയിലേക്ക് തിരിച്ചു വരവ് നടത്താന്‍ ഒരുങ്ങി സംവിധായകന്‍ മുരുഗദാസ്; നായകന്‍ സല്‍മാന്‍ ഖാന്‍

ട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഹിന്ദിയിലേക്ക് തിരിച്ചു വരവ് നടത്താന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ മുരുഗദാസ്. എ ആര്‍ മുരുഗദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ ആര്‍ മുരുഗദോസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അടുത്ത വര്‍ഷം ഈദ് റിലീസായിട്ടായിരിക്കും സിനിമ എത്തുക എന്നും അദ്ദേഹം അറിയിച്ചു. 400 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കുന്ന ‘ എസ്‌കെ 23 ‘ എന്ന സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹം. മൃണാല്‍ താക്കൂര്‍ ആദ്യമായി തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ഈ ചിത്രത്തിന് ശേഷമായിരിക്കും സല്‍മാന്‍ ചിത്രം ആരംഭിക്കുക.

Top