പിണറായി വിജയനും മന്ത്രിമാര്‍ക്കും അഭിവാദ്യവുമായി എം എ നിഷാദ്

ടത് സര്‍ക്കാര്‍ തുടര്‍ച്ചയായി വീണ്ടും അധികാരത്തിലേറുകയാണ്. നിരവധി പേരാണ് പിണറായി വിജയന്‍ അടക്കുമുള്ളവരെ അഭിനന്ദിച്ചും അവര്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടും എത്തുന്നത്. പിണറായി വിജയനും മന്ത്രിമാര്‍ക്കും അഭിവാദ്യവുമായി എത്തുകയാണ് സംവിധായകന്‍ എം എ നിഷാദ്. ഇന്ന് ചരിത്ര ദിനമാണെന്നും ജനങ്ങള്‍ ആഗ്രഹിച്ച സുദിനമാണെന്നും നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.

എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് ഒരു ചരിത്ര ദിനമാണ്…
രണ്ടാം പിണറായി സര്‍ക്കാര്‍
അധികാരമേല്‍ക്കുന്ന ദിനം…
ജനങ്ങള്‍ ആഗ്രഹിച്ച,സുദിനം…
പറയുന്നത് പ്രവര്‍ത്തിക്കുകയും,
പ്രവര്‍ത്തിക്കുന്നത് പറയുകയും
ചെയ്യുന്ന കേരളത്തിന്റ്‌റെ സ്വന്തം സഖാവ്
പിണറായി വിജയനും,മറ്റ് മന്ത്രിമാര്‍ക്കും
ഹൃദയാഭിവാദ്യങ്ങള്‍….
ലാല്‍ സലാം.

 

Top