സിനിമക്കാര്‍ പ്രതികരിക്കണം, വര്‍ഗീയത സൃഷ്ടിക്കുന്ന സംവിധായകരും ഇവിടെ ഉണ്ട്! എം.എ നിഷാദ്

ഷാര്‍ജ: തന്റെ അഭിപ്രായങ്ങള്‍ ഒരു മടിയും കൂടാതെ തുറന്ന് പറയുന്ന വ്യക്തിയാണ് സംവിധായകന്‍ എം.എ നിഷാദ്. സമകാലിക വിഷയങ്ങളില്‍ പോലും അദ്ദേഹം നിലപാടുകള്‍ തുറന്ന് പറഞ്ഞ് പ്രതികരിക്കാറുണ്ട്.
അതുപോലെ സിനിമ പ്രവര്‍ത്തകര്‍ സാമൂഹിക വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കണമെന്നാണ് നിഷാദ് പറയുന്നത്.

നിഷാദിന്റെ ആദ്യ പുസ്തകമായ ‘ഒരു സിനിമാ പിരാന്തന്റെ ചിന്തകള്‍’ എന്ന പുസ്തകം ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യുന്ന വേളയിലാണ് അദ്ദേഹം അഭിപ്രായം പറഞ്ഞത്. എന്നാല്‍ പുസ്തകത്തിലും സമകാലിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ അദ്ദേഹം മറന്നില്ല. സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും വേദനകളും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. നിഷാദിന്റെ പുസ്തകം ചെറുകഥാകൃത്ത് ടി. പത്മനാഭന് നല്‍കിക്കൊണ്ട് സേവാ ചെയര്‍മാന്‍ റാഷിദ് അല്‍ അലിം പ്രകാശനം നിര്‍വഹിച്ചു.

അദ്ദേഹത്തിന്റെ വാക്കുകളില്‍ നടിയെ ആക്രമിച്ച വിഷയവും ഉണ്ടായിരുന്നു. എന്നാല്‍ പോലീസ് റിപ്പോര്‍ട്ട് വരുന്നതുവരെ ആരെയും പ്രതിയാക്കരുതെന്നായിരുന്നു നിഷാദിന്റെ നിലപാട്. ഹിന്ദുക്കള്‍ ഉണരണമെന്ന സംവിധായകന്‍ മേജര്‍ രവിയുടെ ശബ്ദ സന്ദേശം ഒരാളുടെ മനസ്സിലെ വര്‍ഗീയതയാണ് പ്രകടമാക്കുന്നതെന്നും പുസ്തകം പറയുന്നു. എന്തുവിശ്വസിച്ചാണ് ഇത്തരക്കാരെ സല്യൂട്ട് ചെയ്യേണ്ടതെന്നും എഴുത്തുകാരന്‍ ചോദിക്കുന്നു.

Top