‘ഒടിയന്‍ വന്നപ്പോള്‍ ജോസഫ് തീയേറ്ററില്‍ നിന്ന് പുറത്തായി’ – സംവിധായകന്‍ എം പദ്മകുമാര്‍

ലയാളത്തില്‍ നിന്ന് ഈ മാസം റിലീസായ ബിഗ് ബജറ്റ് ചിത്രമായിരുന്നു ഒടിയന്‍. റിലീസായ ദിവസം മുതല്‍ പലതരത്തിലുള്ള വിവാദങ്ങളിലൂടെയും വിമര്‍ശനങ്ങളിലൂടെയും കടന്നു പോയ ചിത്രം കൂടിയായിരുന്നു ഇത്.

പ്രക്ഷകര്‍ക്ക് അമിത പ്രതീക്ഷ നല്‍കിയ ചിത്രം മാസ് ആയില്ല എന്നതായിരുന്നു പലരുടെയും പ്രതികരണം. കേരളത്തിന് പുറത്തും ഒടിയന്റെ വിപണനം ആവശ്യമായതിനാലാണ് അത്രയും ഹൈപ്പ് നല്‍കേണ്ടി വന്നതെന്നായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്.

എന്നാല്‍ ഇത്തരം ബിഗ് ബജറ്റ് ചിത്രങ്ങളുടെ വൈഡ് റിലീസിങ് ചെറിയ സിനിമകളെ സാരമായി ബാധിക്കാറുണ്ടെന്നു സംവിധായകന്‍ എം പദ്മകുമാര്‍ പറഞ്ഞു. തന്റെ സിനിമയായ ‘ജോസഫ്’ നിറഞ്ഞ സദസ്സുകളില്‍ ഓടിക്കൊണ്ടിരുന്നപ്പോഴാണു രജനികാന്ത് സിനിമ വന്നത്. അതോടെ ജോസഫ് ഒഴിവാക്കി. വീണ്ടും ജോസഫ് വന്നപ്പോഴാണ് ഒടിയനെത്തുന്നത്. പിന്നെയും ജോസഫിനെ മാറ്റി.

സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കു സ്ഥിരമായി വരുമാനം നല്‍കുന്നതു ചെറിയ സിനിമകളാണ്. അവയെ തകര്‍ക്കുന്ന നിലയിലേക്കാണു വലിയ ചിത്രങ്ങള്‍ വരുന്നത്. അടുത്ത മാസം മുതല്‍ വൈഡ് റിലീസ് ഒഴിവാക്കുന്നതിനെപ്പറ്റി സംഘടനകളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു.

ഒടിയനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഉയര്‍ന്ന കേട്ട ഒന്നായിരുന്നു, വി എ ശ്രീകുമാര്‍ മേനോനെ മാറ്റി നിര്‍ത്തി പദ്മകുമാറാണ് സിനിമ സംവിധാനം ചെയ്‌ത്തെന്ന് എന്നാല്‍ താന്‍ ഒരു സുഹൃത്തെന്ന നിലയില്‍ വേണ്ട സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒടിയന്‍ പൂര്‍ണമായും ശ്രീകുമാര്‍ മേനോന്റെ ചിത്രമാണെന്നായിരുന്നു പദ്മകുമാര്‍ വ്യക്തമാക്കിയത്.

Top