തന്നെ താനാക്കിയത് ആർ.എസ്.എസ് എന്ന് തുറന്നു പറഞ്ഞ് സംവിധായകൻ ലാൽ ജോസ്

Lal Jose,RSS

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് സംവിധായകനാണ് ലാല്‍ ജോസ്.

എണ്ണമറ്റ ജനപ്രിയ സിനിമകള്‍ മലയാളത്തിനു സമര്‍പ്പിച്ച ലാല്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് തന്നെ തനാക്കിയത് ആര്‍.എസ്.എസ് ആണെന്ന്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

RSS

‘എന്‍.എസ്.എസ് ഹൈസ്‌കൂളിലെ പഠനകാലത്ത് വെള്ളിയാഴ്ചകളില്‍ സഹപാഠികള്‍ ശാഖയിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയുമൊക്കെ നല്ല കഥകള്‍ അവിടെ കേള്‍ക്കാറുണ്ടെന്ന് കൂട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഞാനും ശാഖയിലേക്ക് പോകാന്‍ തീരുമാനിച്ചത്. കഥകള്‍ കേള്‍ക്കാന്‍ അന്നേ ഇഷ്ടമുണ്ടായിരുന്നതിനാല്‍ ഒന്ന് രണ്ട് വര്‍ഷം അങ്ങനെ ശാഖയില്‍ പോയിട്ടുണ്ട്’ -ലാല്‍ജോസ് വ്യക്തമാക്കി.

1998-ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലാൽ ജോസിന്റെ മീശ മാധവൻ, ക്ലാസ്മേറ്റ്സ്, അറബികഥ എന്നിവ ഏറ്റവും വലിയ മെഗാഹിറ്റുകളായിരുന്നു. ലീനയാണ് ഭാര്യ. മക്കൾ: ഐറീൻ, കാതറിൻ

Top