യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് സംവിധായകന്‍ ലാല്‍ജോസ്

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് സംവിധായകന്‍ ലാല്‍ജോസ്.വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. യുഎഇ എക്കാലത്തും തനിക്ക് ഒരു രണ്ടാം വീട് പോലെയായിരുന്നെന്ന് ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന്റെ ചിത്രത്തിനൊപ്പം ലാല്‍ജോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘അന്‍പതിലേറെ രാജ്യങ്ങളില്‍ സഞ്ചരിച്ചതില്‍ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി. ഒരു രാജ്യം നിങ്ങളെ വീണ്ടും കണക്കിലെടുക്കുന്നുവെങ്കില്‍ അത് ആ രാജ്യത്തിന്റെ സൗന്ദര്യം കൊണ്ടല്ല, മറിച്ച് അവരുടെ ആതിഥേയത്വം കൊണ്ടാണ് അത്. അവിടുത്തെ സംവിധാനവും അധികൃതരും നിങ്ങളോടും നിങ്ങളുടെ പ്രിയപ്പെട്ടവരോടും ഇടപെടുന്നതിന്റെ രീതി കൊണ്ടാണ്. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷം. ഈ ഉദാരതയ്ക്ക് യുഎഇ അധികൃതരോട് നന്ദി’, ലാല്‍ജോസ് കുറിച്ചു.

മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശ ശരത്ത് എന്നിവരാണ് മലയാള സിനിമാ മേഖലയില്‍ നിന്നും നേരത്തെ ഈ നേട്ടത്തിന് അര്‍ഹരായ മറ്റുള്ളവര്‍.

Top